ഇരുവരുടെയും സ്വത്തുവിവരം അന്വേഷിക്കണം; പി ശശിക്കും അജിത് കുമാറിനുമെതിരെ വിജിലിൻസ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ വിജിലിൻസ് കോടതിയില്‍ ഹർജി. രണ്ട് പേരുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹർജി. ഹർജിയില്‍ റിപ്പോർട്ട് നല്‍കാൻ വിജിലൻസ് തിരുവനന്തപുരം കോടതി നിർദേശം നല്‍കി. സമാനമായ പരാതി വിജിലിൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോർട്ട് നല്‍കണമെന്ന് കോടതി നിർദേശം നല്‍കിയിരിക്കുന്നത്.

Advertisements

അടുത്ത മാസം 1 ന് റിപ്പോർട്ട് നല്‍കണമെന്നാണ് നിർദേശം. നെയ്യാറ്റിൻകര നാഗരാജനാണ് പരാതിക്കാരന്. അതേസമയം, തുടർച്ചയായ അന്വേഷണങ്ങള്‍ വരുമ്ബോഴും എഡിജിപി എംആർ അജിത് കുമാറിന് മുഖ്യമന്ത്രി നല്‍കുന്നത് അത്യസാധാരണ സംരക്ഷണമാണ്. എഡിജിപിയെ മാറ്റാത്തതില്‍ സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ക്കുള്ള കടുത്ത അതൃപ്തി തള്ളിയാണ് മുഖ്യമന്ത്രിയുടെ പിന്തുണ തുടരുന്നത്. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നാണ് ആവർത്തിക്കുന്ന സാങ്കേതിക വാദം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിണറായിയുടെ ഇടനിലക്കാരനായതാണ് പിന്തുണക്ക് കാരണമെന്ന പ്രതിപക്ഷവാദം മാത്രമല്ല മുഖ്യമന്ത്രി തള്ളുന്നത്. എല്‍ഡിഎഫ് യോഗത്തിലും പിന്നെ കാബിനറ്റില്‍ വരെയും കടുപ്പിച്ച സിപിഐയെയും മറ്റ് കക്ഷികളെയും പരിഗണിക്കുന്നത് പോലുമില്ല. ആർഎസ്‌എസ് കൂടിക്കാഴ്ചക്കൊപ്പം പൂരം കലക്കലിലും വലിയ രോഷത്തിലാണ് സിപിഐ. പിവി അന്‍വറിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്വേഷണമില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.