കൊച്ചി : പിവി അൻവർ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി നല്‍കിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎല്‍എ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിത്. അതിനാല്‍ ദേശീയ സംസ്ഥാന അന്വേഷണ എജൻസികള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളില്‍ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തളളിയത്. അതേസമയം, അൻവർ നടത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പത്തനംതിട്ടയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.