കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. മീനച്ചില്‍ സ്വദേശി ജയിംസ് വടക്കനാണ് ഹൈക്കോടതിയെ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നല്‍കുക, ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുക, പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കുക, പ്രദേശത്തെ അനധികൃത നിർമ്മാണം, ഖനനം , കയ്യേറ്റം എന്നിവ സിബിഐ പോലുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക, ദുരന്തത്തിനിരയായവരുടെ കൃത്യമായ വിവരങ്ങളന്വേഷിക്കാൻ ഐ.ജി.റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുക, സംസ്ഥാനത്തിനോട് കൃത്യമായ ദുരന്തനിവാരണ പ്ലാൻ സമർപ്പിക്കാൻ പറയുക എന്നിവയാണ് ഹർജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.