കോയമ്പത്തൂര്‍: അജിത്തിന്റെ പുതിയ ചിത്രം വലിമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. അജിത്തിന്റെ ആരാധകര്‍ക്ക് നേരെയാണ് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന്റെ സമീപപ്രദേശത്തെ തിയറ്ററിനടുത്താണ് സംഭവം. നവീന്‍ കുമാര്‍ എന്ന ആരാധകന് നിസാര പരുക്കേറ്റതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മുന്നോടിയായി തീയേറ്ററിന് മുന്നില്‍ അജിത്തിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് ബോംബ് എറിഞ്ഞത്. അജിത്തിന്റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫാന്‍സിന് ഇടയിലെ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെ തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചത്. എച്ച്. വിനോദ് ആണ് വാലിമൈ സംവിധാനം ചെയ്തിരിക്കുന്നത്. ഹുമ ഖുറേഷി, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാന്‍സ് ക്ലബുകളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് അജിത്തിന്. ഫാന്‍സ് ക്ലബുകളുമായി തനിക്ക് ബന്ധമില്ലെന്നും തല എന്ന് സംബോധന ചെയ്യരുതെന്നും ഉള്‍പ്പെടെ അജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ ആരാധക പിന്തുണയില്‍ മുന്‍നിരയിലാണ് അജിത്തിന്റെ സ്ഥാനം.