അയ്മനം: പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയ്ക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള നികുതിഭാരം കുറക്കണമെന്നാവശ്യപ്പെട്ട് ഐ എൻ ടി യു സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്മനം വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
Advertisements
ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് ബിനോയ് പുതുവൽ അധ്യക്ഷത വഹിച്ചു.
കെ കെ വിശ്വനാഥൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം, രാജീവ് കെ സി, ബിജു ജേക്കബ്, ഐ ടി യു സി വനിതാ വിങ് ജില്ലാ പ്രസിഡന്റ് ദീപാ ജേക്കബ്, ജോസ് മാത്യു, ബിനു കെ റ്റി എന്നിവർ പ്രസംഗിച്ചു.