പാമ്പാടി : പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ് ഐ പുതുപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
Advertisements
പാമ്പാടി കാള ചന്ത പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ജില്ലാ ട്രഷറാർ സതീഷ് വർക്കി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഖിൽ എം നായർ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ആർ രാഹുൽ , ജോയിന്റ് സെക്രട്ടറി പി എസ് ശ്രീജിത്ത്, എന്നിവർ സംസാരിച്ചു