കൊച്ചി : ചെറായി പെട്രോള്‍ പമ്പിന്റെ ഓഫീസ് കുത്തിത്തുറന്ന് പണം കവർന്ന കേസിൽ ദമ്പതികള്‍ അറസ്റ്റില്‍. അത്താണിയിലുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളായ തൃശൂര്‍ പട്ടിക്കാട് സ്വദേശികളായ റിയാദ് ഭാര്യ , ജോസ്ന മാത്യു എന്നിവര്‍ പിടിയിലായത്. മുനമ്പം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ ചെറായി ജങ്ഷനിലെ രംഭ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു.
ഇവർ ഉപയോഗിച്ച കാറും പമ്പ് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു.
പമ്പിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിലൂടെ പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. റിയാദ് വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളില്‍ പ്രതിയാണ്.