താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുന്നു; പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നു ; വീഡിയോ കാണാം

മലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. പെട്രോളുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോര്‍ച്ച തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ താനൂര്‍ ടൗണിലാണ് ടാങ്കര്‍ അപകടത്തില്‍ പെട്ടത്. നേരത്തെ താനൂര്‍ ദേവദാര്‍ പാലത്തിനു സമീപം ലോറിയും ബസും അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടതോടെ താനൂര്‍ ടൗണിലെത്തിയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.

അഗ്‌നിശമന സേനയും പോലീസും സ്ഥലത്ത് എത്തി. അപകടം ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി അഗ്‌നിശമന സേന അറിയിച്ചു.ഈ മേഖലയിലെ കടകളെല്ലാം അടച്ചു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുത ബന്ധം മുഴുവനായി വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്.

Hot Topics

Related Articles