കോട്ടയം : എൻസിപിയുടെ യുവജന സംഘടനയായ എൻ വൈ സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന തിന്റെ ഭാഗമായി ഹെഡ് പോസ്റ്റോ ഓഫീസ് പടിക്കൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. എൻവൈ സി കോട്ടയം ജില്ലാ പ്രസിഡണ്ട് മിൽട്ടൺ ഇടശ്ശേരി അധ്യക്ഷത വഹിച്ച യോഗം എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചകോട്ടിൽ ഉദ്ഘാടനം ചെയ്തു.
എൻസിപി കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ മുഖ്യപ്രഭാഷണം നടത്തി. എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി ജിജിത് മൈലക്കൽ, സുഷമ രാജേഷ്, പയസ് എം ജോൺ, ഉണ്ണികൃഷ്ണൻ ജി എൻ, ദീപു പി സ്, അനീഷ് അമല, റിന്റോ, വിനീത് കുന്നoമ്പള്ളി, അനൂപ് ,ജെൻസൺ തോപ്പിൽ , സജീർ, ജോസ് വാട്ടപ്പള്ളി, ചാക്കോ വര്ഗീസ്,സാബു മുരിക്കവേലി ,പി. ഒ രാജേന്ദ്രൻ, ഗ്ലാഡ്സൺ ജേക്കബ്,ബാബു കപ്പക്കാല, നെബു എബ്രഹാം, ജയ്സൺ കൊല്ലപ്പള്ളി, ജോബി കേളിയംപറമ്പിൽ, രഞ്ജനാഥ് കോടിമത തുടങ്ങിയവർ പ്രസംഗിച്ചു.