കോട്ടയം: പി എഫ് ലോൺ ലഭിക്കുന്നതിന് അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംഭവത്തിൽ പിടിയിലായ സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ കൂടുതൽ തെളിവുകൾ. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നാണ് നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചത്. പ്രതി വിനോയ് നിരവധി അധ്യാപികമാരെ വലയിലാക്കാൻ ശ്രമിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായുള്ള ചാറ്റുകൾ കണ്ടെത്തി.
ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. നിരവധി അശ്ലീല ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഗവൺമെന്റ് എയിഡഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊവിഡന്റ് ഫണ്ട് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാൾ മുതലെടുത്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശമ്ബളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപികയും ഈ പ്രശ്ത്തിന് പരിഹാരം തേടിയാണ് വിനോയിയെ സമീപിച്ചത്.
പിഎഫിൽ സമാന പ്രശ്നം നേരിടുന്ന നൂറ്റി അറുപതോളം അധ്യാപികമാരുണ്ട്. ഇവരിൽ പലരും ഗെയിൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്റേയും ലൈംഗിക താൽപര്യങ്ങൾ കാണിച്ചതിന്റേയും ഫോൺ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദുരനുഭവം നേരിട്ട ഒരു അധ്യാപിക വിനോയിക്കെതിരെ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വിനോയ് പണമിടപാട് നടത്തിയോയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവ്വം കാലതാമസം വരുത്തിയോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിച്ച വിനോയിയെ വ്യാഴാഴ്ചയാണ് കോട്ടയത്തെ ഹോട്ടലിൽ നിന്ന് പിടികൂടിയത്.