ഫോണ്‍ സര്‍വ്വീസിന് കൊടുക്കാന്‍ ഒരുങ്ങുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാത്തവരുടെ എണ്ണം, നമുക്കിടയില്‍ വളരെ കുറവാണ്. ഫോണിനെക്കാളുപരി ഒരു പേഴ്‌സണല്‍ കംപ്യൂട്ടര്‍ എന്ന നിലയിലാണ് നമ്മില്‍ ഭൂരിഭാഗം പേരും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്.അതിനാല്‍ തന്നെ നമുക്ക് വേണ്ടപ്പെട്ട ഡേറ്റകളുടെ ഒരു സാഗരമാണ് നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.എന്നാല്‍ പലവിധ തകരാറുകള്‍ സംഭവിച്ച്‌ നമ്മുടെ ഫോണുകള്‍ സര്‍വ്വീസിന് നല്‍കേണ്ടി വരുന്ന സാഹചര്യം പലപ്പോഴും നമുക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ഫോണിലുള്ള ഡേറ്റയുടെ സംരക്ഷണം ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമെ ഫോണ്‍ സര്‍വ്വീസിന് നല്‍കാന്‍ പാടുള്ളൂ.

Advertisements

ഇതിനായി ഫോണിലെ സെറ്റിങ്ങ്‌സുകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി ആദ്യം ഫോണിലെ സെറ്റിങ്ങ്‌സ് ഓപ്ഷനില്‍ നിന്നും ‘ഡിവൈസ് കെയര്‍’ ഓപ്ഷന്‍ തെരെഞ്ഞെടുക്കുക. ഇവിടെ നിന്നും മെയിന്റെനന്‍സ് മോഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, ശേഷം ഇവിടെ നിന്നും മെയിന്റെനന്‍സ് മോഡ്ഓണ്‍ ചെയ്യേണ്ടതാണ്. ഇതോടെ നമ്മുടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും, അപ്പോള്‍ തന്നെ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്ത് നല്‍കേണ്ടതുമാണ്. ഇതോടെ ഫോണിലെ ഡേറ്റ മുഴുവന്‍ രഹസ്യമായി സംരക്ഷിക്കപ്പെടും. പിന്നീട് സര്‍വ്വീസിന് ശേഷം മെയിന്റെനന്‍സ് മോഡ് പാസ്‌വേഡോ, അല്ലെങ്കില്‍ വിരലടയാളമോ നല്‍കി ഓഫ് ചെയ്യാവുന്നതാണ്. ഇതോടെ പഴയ ഡേറ്റ മുഴുവന്‍ ഫോണില്‍ വിസിബിളാകും.

Hot Topics

Related Articles