വിദ്യാർത്ഥിനിയുടെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് സംഭവം. പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പുറക്കാട്ടുള്ള പതിനഞ്ചുകാരിയുമായി ഇയാൾ സൗഹൃദത്തിലായി. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

Advertisements

കണ്ണൂർ ടൗണ്‍, വളപട്ടണം സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. കൊല്ലം ജില്ലയിലും പരാതിയുണ്ട്. പ്രതിയുടെ പക്കല്‍നിന്ന് രണ്ടു മൊബൈല്‍ ഫോണും നാലു സിം കാർഡും കണ്ടെടുത്തു. അമ്പലപ്പുഴ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെത്തേടി അന്വേഷണസംഘം അഴീക്കോടെത്തിയെങ്കിലും ഒളിവില്‍പോയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇൻസ്പെക്ടർ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നിന്നാണ് പിടിച്ചത്. പോക്സോ, ഐ ടി വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ റിമാൻഡു ചെയ്തു. അമ്പലപ്പുഴ ഡിവൈ. എസ്. പി. കെ. എൻ. രാജേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്. ഐ പ്രിൻസ് സത്പുത്രൻ, സീനിയർ സി പി ഒ മാരായ എം കെ വിനില്‍, ജി വിഷ്ണു, വി ജോസഫ് ജോയി, ജി അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles