തിരുവനന്തപുരം : ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മരണവാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജോയിയെ കണ്ടെത്താനായി മനുഷ്യസാധ്യമായ എല്ലാ നടപടികളുമെടുത്തെങ്കിലും അതിന് സാധിക്കാത്തത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജോയിയുടെ ദാരുണമായ മരണത്തില്‍ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Advertisements