തിരുവനന്തപുരം : ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം ഗവർണ്ണറുമായി ചർച്ച നടത്തി. ബില്ലുകളില്‍ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായി സൂചനയുണ്ട്.
Advertisements
സ്വകാര്യ സർവ്വകലാശാല ബില്‍ മൂന്നിന് നിയമസഭ പരിഗണിക്കുന്നുണ്ട്. യുജിസി കരട് ഭേദഗതിക്കെതിരെ കേരളം ദേശീയ കോണ്‍ഫറൻസ് സംഘടിപ്പിച്ചതില്‍ ഗവർണ്ണർ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുജിസി കരടിനെതിരെയെന്ന പ്രയോഗം മാറ്റിയിരുന്നു.