മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും; സന്ദർശനം വയനാട് ദുരിതബാധിതർക്കുള്ള കേന്ദ്ര സഹായത്തിനായി

വയനാട് ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കുള്ള കേന്ദ്ര സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കും. വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത് നികത്തുന്നതിനും പ്രദേശവാസികളുടെ പുനരധിവാസത്തിനുമായി 2000 കോടി രൂപയുടെ ധനസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Advertisements

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ദുരന്തത്തിനു ശേഷം വയനാട് സന്ദര്‍ശിച്ച മോദി അന്ന് എല്ലാ സഹായവും ഉറപ്പുനല്‍കിയെങ്കിലും പിന്നീട് മേഖലയിലെ നഷ്ടങ്ങള്‍ കണക്കാക്കി കൊണ്ടുള്ള വിശദമായ ഒരു മെമ്മോറാണ്ടം ആവശ്യപ്പെടുകയും സർക്കാർ അത് നൽകുകയും ചെയ്തിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.