ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്കും ദര്‍ശനത്തിന് അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത യോഗത്തിലെ തീരുമാനം അതാണ്. മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കും. സ്‌പോട്ട് ബുക്കിംഗ് സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബുക്ക് ചെയ്യാതെ വരാത്തവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുന്‍വര്‍ഷത്തെ രീതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വെര്‍ച്ചല്‍ ക്യൂ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും ബുക്ക് ചെയ്യാതെ ആര്‍ക്കും ദര്‍ശനം നടത്താനാവില്ലെന്ന് പ്രചരിപ്പിക്കുകയാണെന്നും വി ജോയി എംഎല്‍എ പറഞ്ഞു.