‘തട്ടിപ്പുകൾ പലതരത്തിൽ നാട്ടിൽ നടക്കുന്നുണ്ട്’; പി എസ് സി അംഗ നിയമനക്കോഴ തള്ളാതെ മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: പി എസ് സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതില്‍ വഴി വിട്ട രീതിയില്‍ ഒന്നും നടക്കാറില്ല. നാട്ടില്‍ പലതരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാല്‍ അതിന് തക്ക നടപടി എടുക്കും. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്‍റെ ചോദ്യം. ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു. പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങള്‍ നേരത്തെ നടക്കുന്നുണ്ട്. പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Advertisements

പിഎസ്‌സി അംഗത്വം സിപിഎം തൂക്കി വില്‍ക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാർ ആരോപിച്ചു. കോഴിക്കോട് സിപിഎമ്മില്‍ മാഫിയകള്‍ തമ്മിലുള്ള തർക്കം നടക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ഈ വിവരം പുറത്ത് വന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. കോടതി നിരീക്ഷണത്തില്‍ ഉള്ള പോലിസ് അന്വേഷണം വേണം. അല്ലെങ്കില്‍ കേന്ദ്ര ഏജൻസി അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ കീഴില്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. സിപിഎം സഖാക്കള്‍ക്ക് പണത്തിന് ആർത്തി കൂടുന്നു എന്ന് എം വി ഗോവിന്ദൻ തന്നെ പറഞ്ഞു. അതിനോട് ചേർത്ത് വെച്ച്‌ വേണം അഴിമതി ആരോപണത്തെ കാണാൻ. ആരോപണത്തില്‍ സത്യം തെളിയിക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ട്. സർക്കാരിനും ബാധ്യതയുണ്ട്. സിപിഎം നടത്തുന്ന അഴിമതി മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണിത്. ഇനിയും അഴിമതികള്‍ പുറത്ത് വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles