പദ്ധതി അന്തിമ രൂപമാകുമ്പോൾ കർണാടകയെ അറിയിക്കാം; സിദ്ധരാമയ്യക്ക് മറുപടിയുമായി പിണറായി

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി നല്‍കി. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. സുതാര്യമായ സ്പോണ്‍സർ ഷിപ്പ് ഫ്രെയിം വർക്ക് തയ്യാറാക്കി വരുകയാണ്. വൈത്തിരി താലൂക്കില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ ടൗണ്‍ ഷിപ്പ് സ്ഥാപിച്ച്‌ പുനരധിവാസം ആലോചിക്കുന്നുണ്ട്. കർണാടക സർക്കാരിൻ്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും.

Advertisements

പ്ലാനിൻ്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങള്‍ ഉടൻ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 100 വീടുകള്‍ നിർമ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച നിരവധിയായ സഹായ നിർദേശങ്ങളെ ഏകോപിപ്പിച്ച്‌, ഒരു സമഗ്രവും സുതാര്യവുമായ സ്പോണ്‍സർഷിപ്പ് ഫ്രെയിംവർക്ക് രൂപീകരിക്കുന്നതിലേക്ക് നിലവില്‍ കേരള സര്‍ക്കാര്‍ പ്രവർത്തിച്ച്‌ വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തില്‍ സൂചിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമഗ്രമായ പുനരധിവാസ പദ്ധതിയില്‍ കർണാടക സർക്കാരിൻ്റേതുള്‍പ്പെടെ ഉദാരമായ എല്ലാ ഓഫറുകളും സംയോജിപ്പിക്കുമെന്ന് ഉറപ്പുവരുത്തും. പ്ലാനിൻ്റെ പുരോഗതി തത്സമയ ട്രാക്കിംഗ് സൗകര്യങ്ങളില്‍ ട്രാക്ക് ചെയ്യാൻ കഴിയുമെന്ന രീതിയിലാണ് ഇത്‌ വിഭാവനം ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളില്‍ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സർക്കാർ മുൻഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.