പിണറായിയുടെ പ്രസ്താവന: ആർഎസ്എസ് ചങ്ങാത്തം പുറത്തുവന്നതിൻ്റെ ജാള്യത മറയ്ക്കാൻ : അജ്മൽ ഇസ്മാഈൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിൽ നടത്തിയ പ്രസ്താവനആർഎസ്എസ് ചങ്ങാത്തം പുറത്തുവന്നതിൻ്റെജാള്യത മറയ്ക്കാനാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ.കേരളത്തെ ആർഎസ്എസ്സിൻ്റെ നിഴൽ ഭരണത്തിൻ കീഴിലാക്കിയ ശേഷം ജനങ്ങളെ വിഡ്‌ഢികളാക്കാൻ നടത്തുന്ന ശ്രമം വിലപ്പോവില്ല. ഇല്ലാത്ത ന്യൂനപക്ഷ തീവ്രവാദമെന്ന ആരോപണം ആർ എസ് എസ്സിനെ തൃപ്തിപ്പെടുത്താൻ മാത്രമാണ്. പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും. പിണറായി ഭരണത്തിൽ കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് ഉൾപ്പെടെ ആർ എസ് എസ് റിമോട്ട് കൺട്രോളിലാക്കി യിരിക്കുന്നു. പിടിയിലാവുമ്പോൾ കള്ളൻ പിന്നാലെ വരുന്നവരെ ചൂണ്ടി കള്ളൻ എന്നു വിളിച്ചുകൂവുന്നതുപോലേയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. തലശ്ശേരി കലാപത്തിനിടെ സി പി എമ്മുകാരൻ കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് കള്ളുഷാപ്പിലുണ്ടായ അടിപിടിക്കിടെയാണെന്ന കാര്യം അറിയാത്തവരായി ആരുമില്ല. കലാപം അന്വേഷിച്ചജോസഫ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ ഒരിടത്തും കുഞ്ഞിരാമൻ ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന സംഭവം പരാമർശിക്കുന്നില്ല. അഞ്ചുപതിറ്റാണ്ട് പിന്നിട്ടിട്ടും ഈ കള്ളം ആവർത്തിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. സി പി എമ്മിൻ്റെ ആർഎസ്എസ്സിനോടുള്ള സമീപനം കേരളത്തിലെ ജനങ്ങൾക്ക് പകൽപോലെ വ്യക്തമാണ്. പിണറായി വിജയൻ്റെ വാക്കുകളിൽ അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻ്റ് ചെയ്യാൻ തയ്യാറാവണമെന്നും അജ്മൽ ഇസ്മാഈൽ പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.