മുഖ്യമന്ത്രി പിണറായി വിജയന് ഡിസംബര്‍ 18, 19 തീയ്യതികളില്‍ കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
18ന് രാവിലെ 10.30ന് ചേരിക്കല്‍-കോട്ടം പാലം ശിലാസ്ഥാപനം -കോട്ടം, 11.30ന് ചേക്കുപാലം റെഗുലേറ്റര്‍ -കം-ബ്രിഡ്ജ് ശിലാസ്ഥാപനം -പടന്നക്കര പാര്‍ക്ക്, വൈകിട്ട് 3.30ന് പാനുണ്ട ജങ്ഷന് ബ്യൂട്ടിഫിക്കേഷനും അനുബന്ധ റോഡിന്റെ ഉദ്ഘാടനവും -പാനുണ്ട ജങ്ഷന് റോഡ്, അഞ്ച് മണിക്ക് കേരളോത്സവം സംസ്ഥാനതല ഉദ്ഘാടനം -കണ്ണൂര്‍ ടൗണ്‍, ആറുമണിക്ക് ഐ എം എ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിപാടി ഉദ്ഘാടനം പ തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
19നു രാവിലെ 10ന് ബാലസൗഹൃദ കേരളം, ശിശു സൗഹൃദ മണ്ഡലംതല കണ്വന്ഷന് ഉദ്ഘാടനവും ധര്‍മ്മടം ജെ സി എസ് സ്കൂളിന് ഇന്‍ഡസ് ടവര്‍ നല്കുന്ന ബസിന്റെ ഫ്ളാഗ് ഓഫും താക്കോല്‍ കൈമാറ്റവും, പിണറായി കണ്വന്ഷന് സെന്റര്‍ എന്നിങ്ങനെയാണ് പരിപാടികള്‍.