പീരുമേട്. ദിനം പ്രതി നൂറ് കണക്കിന് വി നോദ സഞ്ചാരികൾ എത്തുന്ന തട്ടാത്തി ക്കാനം പൈൻ കാട് ക് ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാനു ള്ള ശ്രമങ്ങൾ നടക്കവെ ഇവിടെ പ്രവേശനം നിരോധിച്ച് വനംവകുപ്പ്. കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ അനുമതിയില്ലാതെ പൈൻ കാട്ടിൽ പ്രവേശിച്ചാൽ ഒന്നു മുതൽ അഞ്ചു വർ ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും മറ്റൊരു ബോർഡിൽ നിയമ ലംഘകർക്ക് 3 വർഷം തടവും 25000 രൂപ പിഴയും രണ്ടു കൂടിയോനൽകുമെന്നും ഇവിടെ പ്രവേശിക്കുന്നവരുടെ പേരിൽ കർശന നിയമ നട പടി സ്വീകരിക്കുമെന്നും രേഖ പ്പെടുത്തിയിട്ടുണ്ട്.
പീരുമേട് ഗ്രാമ പഞ്ചായത്തിന്റെ വികസന സെമിനാറിൽ പൈൻകാട് നവീകരണത്തിനായി രണ്ട് കോടി രൂപ മാറ്റിവച്ചതായി വാഴൂർ സോമൻ എം എൽ എ യോഗത്തെ അറിയിച്ചിരുന്നു. നവികരണത്തിന്റെ ഭാഗമായി സമ്പൂർണ്ണ വൈദ്യുതികരണത്തിനും സഞ്ചാരികൾക്ക് ഇരിപ്പടങ്ങൾ സ്ഥാപിക്കുന്നതിനും, ഇരുമ്പു വേലികൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. പൈൻ പാർക്ക് ടൂറിസ്റ്റ് കേന്ദ്രമായി നില നിർത്താൻ വനം വകുപ്പ് തയ്യാ റാകണമെന്നും വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ സ്. സാബു പറഞ്ഞു. ഇതോടൊപ്പം ത്രിതല പഞ്ചായത്തും എം എൽ എ യും മുൻ കൈയെടുത്ത് നവീകരിച്ച വളഞ്ചാങ്കാനം പാർക്കിന്റെ ഗതിയെന്താകുമെന്ന് നാട്ടുകാർ ആശങ്കപെടുന്നു.താലൂക്കിൽ നടത്തുന്ന എല്ലാ വികസന പദ്ധതികൾക്കും തടയിടുന്ന നിലപാടുകളുമായി പോകുന്ന വനം വകുപ്പിനെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്.