സ്വാധിഷ്ടമായ പിസ ഇനി വീട്ടിലുണ്ടാക്കിയാലോ ! കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവം വീട്ടിലുണ്ടാക്കുന്നതെങ്ങനെയെന്നറിയാം

 

ന്യൂസ് ഡെസ്ക് : കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണല്ലോ പിസ. വളരെ എളുപ്പവും രുചിയോടെയും പിസ തയ്യാറാക്കാം.ആദ്യം പിസ ബേസ് തയ്യാറാക്കാം

Advertisements

പിസ ബേസിന് വേണ്ട ചേരുവകള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം വെള്ളത്തില്‍ യീസ്റ്റ് കലക്കുക. മൈദ, യീസ്റ്റ്, ഉപ്പ്, പഞ്ചസാര എന്നിവ ഒന്നിച്ചുചേര്‍ത്ത് കുഴയ്‌ക്കുക. അഞ്ച് മണിക്കൂര്‍ പൊങ്ങാൻ വയ്‌ക്കുക. അതിനുശേഷം ചപ്പാത്തിക്ക് എടുക്കുന്നതുപോലെ വലിയ ഉരുളകളാക്കി പരത്തി അതില്‍ എല്‍പം പിസ സോസ് സ്പ്രെഡ് ചെയ്യുക. പിസ ബേസിന്റെ അടിയില്‍ അല്പം ഒലീവെണ്ണയും തേയ്‌ക്കണം.

ടോപ്പിംഗിനു വേണ്ട ചേരുവകള്‍

ചിക്കൻ – കാല്‍ കിലോ

ക്യാപ്സിക്കം 1 എണ്ണം

കോണ്‍ ഒന്നോ രണ്ടോ എണ്ണം

ക്യാരറ്റ്, ബീൻസ്, കാബേജ് – 1 കപ്പ് (അരിഞ്ഞത്)

ചീസ് 50 ഗ്രാം

പെറി പെറി സോസ് 1 ടീസ്പൂണ്‍

ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക. അല്പം പെറി പെറി സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക. ക്യാപ്സിക്കം, ക്യാരറ്റ്, ബീൻസ്, കാബേജ്, ബേബി കോണ്‍ ഉണ്ടെങ്കില്‍ അതും ഒക്കെക്കൂടെ അല്പനേരം ഓവനില്‍ വച്ച്‌ ആവി കേറ്റിയെടുക്കുക.

ടോപ്പിംഗിനുള്ളവ തയ്യാറാക്കിയശേഷം..

പിസ ബേസിന്റെ മുകളില്‍ അല്പം ഒലീവെണ്ണ പുരട്ടി ചീസ് ഗ്രേറ്റ് ചെയ്തിടുക. പിന്നീട് ആവിയില്‍ വേവിച്ച പച്ചക്കറികള്‍, ചിക്കൻ, ക്യാപ്സിക്കം, ചോളം എല്ലാം

വിതറുക.

ഓവൻ 220 ഡിഗ്രി പ്രീ-ഹീറ്റ് ചെയ്തശേഷം 200 ഡിഗ്രിയില്‍ 13 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ചൂടോടെ മുറിച്ച്‌ കഴിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.