ആലുവ: കെ.പി.സി.എം.എസ്.എഫ് സംസ്ഥാന കമ്മറ്റി, നവംബർ ആറാം തീയതി നടത്തുന്ന സെക്രട്ടേറിയേറ്റ് ധർണ്ണയുടെ ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും സ്ഥിരം ഡെപ്യൂട്ടി ഡയറക്ടർ നിയമനം നടത്തുക, കുടിശ്ശിക ആയിട്ടുള്ള ശമ്പള പരിഷ്കരണ, ഡി എ അരിയർ, ലീവ് സറണ്ടർ എന്നിവ പണമായി അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, എയ്ഡഡ് കോളേജിലെ അനധ്യാപക സ്റ്റാഫ് പാറ്റേൺ ഗവണ്മെൻ്റ് കോളജിലെ സ്റ്റാഫ് പാറ്റേൺ തുല്യമാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നവംബർ ആറാം തിയതി ബുധനാഴ്ച രാവിലെ 12 മണിക്ക് കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷന് (കെ പി സി എം എസ് എഫ്) നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ മുൻ എംഎൽഎ ആയ കെ എസ് ശബരിനാഥ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻ്റ് എം മുരളി എക്സ് എം എൽ എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വർക്കിങ് പ്രസിഡൻറ് മജീദ് ടി കെ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സംസ്ഥാന ട്രഷറർ സന്തോഷ് പി ജോൺ, കൊച്ചിൻ മേഖല സെക്രട്ടറി ജമാൽ എ.എം.സെനറ്റ് അംഗങ്ങളായ എ.ജെ തോമസ്, ഐജോ പി ഐ, മേഖല സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നത് ആണ്.