യൂറോപ്പിലേയ്ക്ക് പി.കെ ശശി പറക്കുന്നു; 11 ദിവസം യാത്ര; പറക്കുന്നത് സർക്കാർ ചിലവിൽ; യാത്ര അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാൻ

തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. കെ ശശി സന്ദർശിക്കാനിരിക്കുന്നത് യൂറോപ്യൻ രാജ്യങ്ങൾ. കഴിഞ്ഞ ദിവസമാണ് കെടിഡിസി ചെയർമാനായ ശശിക്ക് വിദേശയാത്രക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. യാത്രയുടെ സമ്ബൂർണ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനായി യുകെ, ജർമനി എന്നിവിടങ്ങളിലേക്കാണ് ശശി യാത്ര ചെയ്യുക.

Advertisements

നവംബർ മൂന്ന് മുതൽ 16 വരെയാണ് വിദേശയാത്ര. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൊർണൂർ മുൻ എംഎൽഎ കൂടിയായ പി.കെ ശശി. പികെ ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാർട്ടി നടപടി നേരിട്ടയാൾ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പാർട്ടിക്കുള്ളിൽ തന്നെ ആരോപണം നേരിടുന്ന ഒരു വ്യക്തിയെ വിദേശയാത്രയ്ക്ക് അയക്കുന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ചർച്ചയാക്കുമെന്നുറപ്പാണ്.

പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളന ഫണ്ടിൽ നിന്ന് 10 ലക്ഷവും പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ വിമർശിക്കുന്നു. കേരളാ ടൂറിസം ആഗോളതലത്തിൽ എത്തിക്കാനായാണ് രാജ്യാന്തര ട്രേഡ് ഫെയറിൽ പങ്കെടുക്കുന്നതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 11 ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ചെലവ് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ വഹിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.