പീരുമേട്: പഞ്ചായത്തിലെ ഏക ഗിരിവർഗ്ഗ കോളനിയായ പ്ലാക്കത്തടത്ത് ഇന്നലെ രാത്രി കാട്ടാന കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കെ കെ രാഘവൻ കൊടുങ്ങാട്ടുശ്ശേരിയിൽ ,രതീഷ്അമ്പലത്തിങ്കൽ,സജി കപ്ലിയിൽ ,
രാജീവ്കപ്ലിയിൽ ,പ്രഭാകരൻ വെപ്പാട്ട്, മോഹനൻപുത്തൻവീട്ടിൽ,ഗിരീഷ് നെടുങ്ങാട്ടുശ്ശേരിയിൽ,
മഞ്ജുകുളത്തോട്ട് ,ബിജുപുത്തൻപുരയ്ക്കൽ,മാധവൻ കൊങ്ങാട്ട് തുടങ്ങിയവരുടെ
കായ്ഫലമുള്ള തെങ്ങും , കവുങ്ങും കൂടാതെ വാഴ, കുരുമുളക് ചെടികളും വ്യാപകമായി നശിപ്പിച്ചു. പ്ലാവുകളിലെ ചക്കയും ഏല ചെടികളും ദക്ഷിച്ചു. കൂടാതെ പ്രദേശമാകെ വലിച്ചു പറിച്ച് നാശമാക്കി.
ശബരിമല വനത്തേട് ചേർന്ന് കിടക്കുന്ന കോളനിയിൽ താമസക്കാരുടെ ദീർഘകാല ആവശ്യമാണ് ട്രഞ്ച് എന്നത്. എന്നാൽ വൻ തുക മുടക്കി ഇവിടെ സൗരോർജ്ജ വൈദ്യുത വേലി സ്ഥാപിച്ചു എന്നാൽ യഥാസമയം ശരിയായ പരിചരണം നൽകാത്തതിനാൽ ബാറ്ററി കേടാവുകയും വൈദ്യുത കമ്പിയിൽ കാട്ടുവള്ളി കയറി ഇവ പ്രവർത്തനക്ഷമമല്ലാതായി മാറി. കാട്ടാനയെ കൂടാതെ പന്നി, മ്ലാവ്, പോത്ത്, മുള്ളൻപന്നി ഇവയുടെ ശല്യം കാരണം കൃഷിയിറക്കാൻ സാധിക്കാതെ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു വിഭാഗം ജനങ്ങളുണ്ടിവിടെ. അടിയന്തിരമായി വന്യ മൃഗാക്രമണങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് കോളനി നിവാസികൾ ആവശ്വപ്പെട്ടു.
പീരുമേട്പ്ലാക്കത്തടം മേഖലയിൽ കാട്ടനകളുടെ താണ്ഡവം, വ്യാപക കൃഷി നാശം
Advertisements