തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകളിലേക്ക് ഏക ജാലക സംവിധാനത്തിലൂടെ ജൂലായ് 11 മുതല്‍ 18 വരെ www.admission.dge.kerala.gov.in വഴി അപേക്ഷിക്കാം.
രണ്ടുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. മൊത്തം ആറുവിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഒരു ഭാഷാവിഷയം (സെക്കന്‍ഡ് ലാംഗ്വേജ്), നാല് ഓപ്ഷണല്‍ വിഷയങ്ങള്‍. ഭാഷാവിഷയങ്ങളില്‍ മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, തമിഴ്, സിറിയക്, ലാറ്റിന്‍, ജര്‍മന്‍, റഷ്യന്‍ എന്നിവയുണ്ട്. വിവിധ ഓപ്ഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന 45 കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കാന്‍ ലഭ്യമാണ്. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച്, ഈ 45 കോമ്പിനേഷനുകളെ സയന്‍സ് (ഒന്‍പത് എണ്ണം), ഹ്യുമാനിറ്റീസ് (32), കൊമേഴ്സ് (4) ഗ്രൂപ്പുകളായി തിരിച്ച് hscap.kerala.gov.in ല്‍ ഉള്ള പ്രോസ്പക്ടസില്‍ നല്‍കിയിട്ടുണ്ട് (ക്ലോസ് 18, പേജ് 20).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
• സയന്‍സ്:
പല കോമ്പിനേഷനുകളിലായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഹോം സയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളുണ്ട്.
• ഹ്യുമാനിറ്റീസ്:
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, സോഷ്യല്‍വര്‍ക്ക്, ഇസ്ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സാന്‍സ്ക്രിറ്റ് സാഹിത്യ, സാന്‍സ്ക്രിറ്റ് ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
• കൊമേഴ്സ്:
ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീവിഷയങ്ങളില്‍ നാലെണ്ണം വിവിധ കോമ്ബിനേഷനുകളിലായി വരാം.
എല്ലാ കോമ്പിനേഷനുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. ഓരോ സ്കൂളിലുമുള്ള കോമ്പിനേഷനുകള്‍ ജില്ലതിരിച്ച്, വെബ്സൈറ്റില്‍നിന്ന് മനസ്സിലാക്കാം.
www.admission.dge.kerala.gov.in വഴിയാണ് നല്‍കേണ്ടത്. അവിടെ ‘ക്ലിക് ഫോര്‍ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്’ ലിങ്ക് വഴി നിശ്ചിത പേജിലെത്തി ‘ക്രിയേറ്റ് കാന്‍ഡിഡേറ്റ് ലോഗിന്‍’ ലിങ്ക് വഴി, അവിടെയുള്ള നിര്‍ദേശങ്ങള്‍പ്രകാരം, മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. (വണ്‍ ടൈം പാസ്വേര്ഡ്) നല്കി, പ്രവേശന നടപടികള്‍ക്കായി തന്റേതായ പേജ് രൂപപ്പെടുത്താം. ഇങ്ങനെ സൃഷ്ടിക്കുന്ന കാന്‍ഡിഡേറ്റ് ലോഗിന്‍വഴിയാണ് പ്രവേശനത്തിനുള്ള അപേക്ഷാസമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശനപ്രവര്ത്തനങ്ങളും നടത്തേണ്ടത്. ഈ പേജിലെ ‘അപ്ലൈ ഓണ്‍ലൈന്‍’ ലിങ്ക് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ hscap.kerala.gov.in -ലെ പ്രോസ്പക്ടസ് ലിങ്കിലെ അനുബന്ധം 5-ല്‍ നല്‍കിയിട്ടുണ്ട്. പൊതുവിവരങ്ങള്‍ നല്‍കിയശേഷം ഗ്രേഡ് വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് പ്രവേശനം ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ നല്‍കണം.