കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണൻ 17 നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.30ടെയായിരുന്നു സംഭവം.

Advertisements

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച്‌ എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മുക്കം പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot Topics

Related Articles