വണ്ടി പെരിയാർ :
പീരുമേട് തോട്ടം മേഖലയിലെ ഏറ്റവും പ്രഥാന സ്കൂളുകളിലൊന്നായ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്കൂളിൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ 85 ശതമാനം വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഇതിൽ സയൻസ് വിഭാഗത്തിനാണ് തിളക്കമേറിയത് സയൻസ് വിഭാഗത്തിൽ 95 ശതമാനം വിജയമുണ്ടായി. ഒപ്പം 3 എ പ്ലസും ലഭിച്ചു. ഹ്യുമാനിറ്റി വിഭാഗത്തിൽ ഒരു എ പ്ലസും ലഭിച്ചു. ആകെ 161 വിദ്യാർഥികളാണ് ഇത്തവണ വണ്ടിപ്പരിയാർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതിയത്. ഹ്യുമാനിറ്റീസിൽ ലിയാ സൂസൻ റോയ് എന്ന വിദ്യാർഥിനിക്കും. സയൻസ് വിഭാഗത്തിൽ എം.സി ആദിത്യ അശ്വതി കൃഷ്ണ , ആർ.ഗംഗ എന്നിവർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.
Advertisements