പ്ലസ് വൺ പ്രവേശനോത്സവം: ചാലാ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ പഠിക്കാനെത്തുന്നു

തിരുവനന്തപുരം: നാല് ദശാബ്ദത്തിന്റെ ഇടവേളയ്‌ക്ക് ശേഷംചാല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ പഠിക്കാനെത്തുന്നു.

Advertisements

ഇന്നാണ് പ്ളസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കുന്നത്. 18 പെണ്‍കുട്ടികളാണ് ലിസ്റ്റിലുള്ളത് ഇതില്‍ 12 പേര്‍ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.ഇന്നുകൂടി അഡ്മിഷനുള്ളതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ‘പ്രവേശനോത്സവം’ നടക്കും. മന്ത്രി ആന്റണി രാജു വിദ്യാര്‍ത്ഥിനികളെ സ്വീകരിക്കാനെത്തും.9.30ന് നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും. ഫലവൃക്ഷത്തൈകള്‍ നല്‍കിയാണ് സ്വീകരിക്കുക. ഉന്നത വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്യും.കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സലിം,വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ എസ്.കൃഷ്ണകുമാര്‍,തണല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.ജിഷ്ണു,​പി.ടി.എ പ്രസിഡന്റ് വി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഏറെ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ചാല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.മലയാളം ,ഇംഗ്ലീഷ് ,തമിഴ് മീഡിയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക വിദ്യാലയമാണിത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോഴാണ് ഗേള്‍സ് സ്‌കൂള്‍,തമിഴ് സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മിക്‌സഡ് സ്‌കൂള്‍ ആയി മാറിയിരിക്കുന്നത്.

Hot Topics

Related Articles