ബീജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയില്‍ 12-ാം ക്ലാസ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നല്കി. 20 വയസ്സുള്ള വിദ്യാർഥിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പഠിക്കുന്ന ഹോസ്റ്റലിന് സമീപത്തെ സ്കൂളിലെ വിദ്യാർഥിയും തമ്മില്‍ ബന്ധത്തിലായിരുന്നെന്നും ഇക്കാര്യം വീട്ടുകാർക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ വാർഡനെ സസ്പെൻഡ് ചെയ്തു. ഗംഗ്ലൂർ പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി സർക്കാർ നടത്തുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാർഥിനിയ്ക്ക് ചൊവ്വാഴ്ച രാത്രി തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കി.
വിവരമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി. 12-ാം ക്ലാസ് ബോർഡ് പരീക്ഷയുടെ മൂന്ന് പേപ്പറുകളില്‍ വിദ്യാർത്ഥി എഴുതിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാർഥിക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡിഇഒ പറഞ്ഞു. ആശുപത്രിയില്‍ വച്ച് ഇരുവരുടെയും മാതാപിതാക്കളെ കണ്ടതായും ബാഗേല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥതിയെക്കുറിച്ച് അറിയാതിരുന്നതിലാണ് വാർഡനെ സസ്പെൻഡ് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർത്ഥി ഒരു ആണ്‍കുട്ടിയുമായി ബന്ധത്തിലാണെന്നും അവരുടെ വീട്ടുകാർക്ക് അത് അറിയാമായിരുന്നുവെന്നും മൂന്ന് വർഷം മുമ്പ് ആണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നും വാർഡൻ പറഞ്ഞു.