‘പ്ലൂട്ടോ’യ്ക്ക് തുടക്കം; ഏലിയനായി അൽത്താഫ്, ഒപ്പം നീരജ് മാധവും; ആദ്യ ക്ലാപ്പടിച്ച് ആന്റണി വർഗീസ്

കോമഡി സെറ്റിംഗിൽ ഏലിയൻ കഥ പറയാനെത്തുന്ന ചിത്രം ‘പ്ലൂട്ടോ’യുടെ പൂജാ സ്വിച്ച് ഓൺ കർമ്മം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. നടർ ആന്റണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു. നീരജ് മാധവും അൽത്താഫ് സലീമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്യുന്നത് ഷമൽ ചാക്കോയാണ്.

Advertisements

സിംഗപ്പൂർ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓർക്കിഡ് ഫിലിംസിന്റെ ബാനറിൽ റെജു കുമാറും, രശ്മി റെജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‍ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യ വാരം ആരംഭിക്കും. നവംബർ 2025-ലാണ് തീയേറ്റർ റിലീസ് ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോമഡി, ഫാന്റസി, സയൻസ് ഫിക്ഷൻ എന്നീ ഘടകങ്ങൾ ഒന്നിച്ചു കൂടുന്ന ഒരു ചിത്രമായിരിക്കും ‘പ്ലൂട്ടോ’ എന്നാണ് അണിയറിൽ നിന്നുള്ള റിപ്പോർട്ട്. ആർഡിഎക്സിനു ശേഷം നീരജ് മാധവ് മലയാളത്തിൽ പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ രചനയും ക്രീയേറ്റീവ് ഡയറക്ഷനും നിർവഹിക്കുന്നത് നിയാസ് മുഹമ്മദ്.

ക്യാമറ – ശ്രീരാജ് രവീന്ദ്രൻ, എഡിറ്റിംഗ് – അപ്പു ഭട്ടതിരി, ഷമൽ ചാക്കോ, മ്യൂസിക് – അശ്വിൻ ആര്യൻ, അർകാഡോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ് – അനന്ദു സുരേഷ് & കിഷോർ ആർ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, മേക്കപ്പ് – റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ -ശങ്കരൻ എ സ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, VFX – MINDSTEIN സ്റ്റുഡിയോസ്,WEFX മീഡിയ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് മൈക്കിൾ, സ്റ്റീൽസ് – രോഹിത് കൃഷ്ണൻ, ഡിസൈൻസ് – ശ്രാവൺ സുരേഷ് കല്ലേൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles