സൈനിക ഹെലികോപ്റ്റര്‍ അപകടം; അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് വ്യോമസേന; ധീരസൈനികരെ നഷ്ടമായതിന്റെ ദുഃഖത്തിലാണ് രാജ്യമെങ്കിലും തളര്‍ന്നിരിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അഭ്യൂഹങ്ങള്‍ പരത്തരുതെന്ന അഭ്യര്‍ഥനയുമായി വ്യോമസേന. സംയുക്ത സേന മേധാവിയെയും സൈനികരെയും നഷ്ടമായതിന്റെ ദുഖത്തിലാണ് രാജ്യമെങ്കിലും തളര്‍ന്നിരിക്കില്ലെന്നും കൂനൂര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായവരെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തെ സ്വയം പര്യാപ്തമാക്കാന്‍ ജനറല്‍ ബിപിന്‍ റാവത്ത് നല്‍കിയ സംഭാവനകള്‍ക്ക് രാജ്യം സാക്ഷിയാണെന്ന് പറഞ്ഞു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ജീവന്റെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രപരിശ്രമത്തിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Advertisements

ബിപിന്‍ റാവത്തിന്റെയും മധുലിക റാവത്തിന്റെയും ചിതാഭസ്മം ഹരിദ്വാറില്‍ നിമഞ്ജനം ചെയ്തു. ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ പ്രാഥിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കുള്ളില്‍ തയ്യാറായേക്കും. സംയുക്തസേന സംഘത്തിന്റെ വിപുലമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുവരെ ദുരന്തത്തിനിരയായവരുടെ അന്തസും സ്വകാര്യതയും മാനിക്കണമെന്നും അഭ്യൂഹങ്ങള്‍ പരത്തരുതെന്നും വ്യോമസേന അഭ്യര്‍ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തില്‍ മരിച്ച അഞ്ചു സൈനികരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. വിങ് കമാന്‍ഡര്‍ പി.എസ് ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായക് ബി സായ് തേജ, ലാന്‍സ് നായക് വിവേക് കുമാര്‍, ജൂനിയര്‍ വാറന്‍ഡ് ഓഫിസര്‍ റാണ പ്രതാപ് ദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. പി.എസ് ചൗഹാന്റെയും കുല്‍ദീപ് സിങ്ങിന്റെയും വിവേക് കുമാറിന്റെയും സംസ്‌ക്കാരച്ചടങ്ങുകള്‍ സ്വദേശങ്ങളില്‍ നടന്നു.

Hot Topics

Related Articles