ന്യൂയോർക്ക് : പലസ്തീന് ഇന്ത്യൻ പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ന്യൂയോർക്കില്‍ പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി. പശ്ചിമേഷ്യയില്‍ ഉടൻ വെടിനിറത്തല്‍ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Advertisements
ഗാസയിലെ ജനദുരിതത്തില്‍ മോദി കടുത്ത ആശങ്ക അറിയിച്ചു. ദ്വിരാഷ്ട്ര പരിഹാര നയത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മോദി വ്യക്തമാക്കി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎൻ ആസ്ഥാനത്ത് പ്രസംഗിക്കും. ഇന്ത്യൻ സമയം രാത്രി 9.15 നാണ് മോദിയുടെ പ്രസംഗം.