കൂരോപ്പട: പാമ്പാടി (അരുവിക്കുഴി) ശാന്തിഗിരി ആശ്രമത്തിൻ്റെ പേട്രണും, മുൻ പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗവും പ്രമുഖ ദന്തൽ ഡോക്ടറുമായ പുത്തൻപുരയിൽ പി.എൻ മോഹൻ (77) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 12ന് അരുവിക്കുഴി ശാന്തിഗിരി ആശ്രമവളപ്പിൽ. മുടിയൂർക്കര കൊച്ചുപറമ്പിൽ കുടുംബാംഗമായ മീനാക്ഷിയാണ് ഭാര്യ.
മക്കൾ: ജയമോഹൻ (മോഹൻ ദന്തൽ ക്ലിനിക്ക്, പാമ്പാടി), ജിനു മോഹൻ (നിർമ്മലം ദന്തൽ ക്ലിനിക്ക്, മണർകാട്), ജിജി മോഹൻ (ടീച്ചർ, ശാന്തിഗിരി വിദ്യാഭവൻ, പോത്തൻകോട്). മരുമക്കൾ: സുധാ ജയൻ (ഉദയനാപുരം), സ്മിതാ ജിനു (എരമല്ലൂർ ചേർത്തല), ഷാബു (കോലിയക്കോട്).
ഭൗതിക ശരീരം ഇടയ്ക്കാട്ടുകുന്ന്-തോണിപ്പാറ റോഡിലെ വസതിയിൽ നാളെ രാവിലെ 11 വരെ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് അരുവിക്കുഴി ശാന്തിഗിരി ആശ്രമത്തിലേക്ക് സംസ്ക്കാരത്തിനായി കൊണ്ടു പോകും.