പന്തളം : ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യദിനം പന്തളം മങ്ങാരം മുസ്ലിം ജമാഅത്ത് അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആഘോഷിച്ചു. മഹൽ ചീഫ് ഇമാം വയ്യാനം ഷാജഹാൻ മൗലവി ദേശീയ പതാക ഉയർത്തി . മഹൽ സെക്രട്ടറി മുഹമ്മദ് ഷഫീർ, വൈസ് പ്രസിഡൻറ് റഷീദ് അലി, ഭാരവാഹികളായ ഇ എസ് നുജുമുദീൻ, സൂഫി എച്ച് , മുഹമ്മദ് ബഷീർ , സുധീർ റഹീം , മദ്രസ അധ്യാപകർ, മദ്രസ വിദ്യാർത്ഥികൾ, മഹൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
Advertisements