കോട്ടയം : മരങ്ങാട്ടുപിള്ളിയിൽ പ്രായപൂർത്തിയാകാത്ത പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. പൂഞ്ഞാർ നടുഭാഗം വെളളികുളം വാഗമൺ കുരിശുമല വഴിക്കടവ് ഭാഗത്ത് മുതിരക്കാലായിൽ ജോബിനെ (22) യാണ് അഡീഷണൽ സെഷൻസ് (പോക്സോ ) കോടതി ശിക്ഷിച്ചത്.
പ്രതി ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കുകയും,60000 രൂപ പിഴ അടയ്ക്കുകയും ചെയ്യണം. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പാലാ ഡിവൈ.എസ്.പി ഷാജി മോൻ ജോസഫ്, മരങ്ങാട്ടുപിളളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ സനോജ് . എസ്, മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ എസ്. ജെയ്മോൻ വി.എം, എസ്.ഐ രാജു എം.വി , എസ്.ഐ ഷാജികുമാർ സി.എസ്, ഗ്രേഡ് എ.എസ്.ഐമാരായ സന്തോഷ് കെ.സി, സന്തോഷ് എന്. എന്, സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.