കോട്ടയത്ത് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : കാഞ്ഞിരപ്പള്ളിയിലും റാന്നിയിലും വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് അജീവനാന്തം തടവ്. വിവിധ വകുപ്പുകളിയായി തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ശിക്ഷ ഒന്നിച്ച് ശിക്ഷ അനുഭവിക്കണം. ഇത് കൂടാതെ ഒരു ലക്ഷം രൂപ പിഴയും , പിഴ അടച്ചില്ലെൽ ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 2020 ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം പുറത്ത് വന്നത്. രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയിൽ കിടന്നുറങ്ങിയ പെൺകുട്ടി നിലവിളിയോടെ എഴുന്നേൽക്കുകയായിരുന്നു. മാതാവ് ചോദിച്ചതോടെയാണ് രണ്ടാനച്ഛൻ കടന്ന് പിടിച്ചതായി കണ്ടെത്തിയത്. തുടർന്ന് , മാതാവിന്റെ മൊഴിയെടുത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.
ഇതിന് ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി കൂടുതൽ തവണ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് , കുട്ടിയോട് ഡോക്ടർ വിശദമായി കാര്യങ്ങൾ ചോദിച്ച് അറിയുകയായിരുന്നു. ഇതോടെയായിരുന്നു 2017 ൽ ഏഴാം വയസ് മുതൽ കുട്ടിയെ രണ്ടാനച്ഛൻ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.
റാന്നിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്ത് , മാതാവ് ജോലിയ്ക്കായി പുറത്ത് പോയ സാഹചര്യത്തിലാണ് രണ്ടാനച്ഛൻ കുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് , കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർമാരായിരുന്ന ഇ.കെ സോൾജിമോൻ , എം.ബിജു എന്നിവർ ചേർന്ന് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
തുടർന്ന് , വിചാരണ നടത്തിയ കോടതി ഇന്ത്യൻ ശിക്ഷാ നിയമം 376 എ, ബി , 376 (3) , 376 (2) (ജെ) , 376 (കെ) , 376 (എം) എന്നിവ പ്രകാരവും , പോക്സോ ആക്ടിലെ 4 , 6 ,
വകുപ്പും , ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 വകുപ്പും , എസ്.സി എസ്.ടി ആക്ടിലെ സെക്ഷൻ 3 (2) , (v) വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി 26 സാക്ഷികളും , 33 പ്രമാണങ്ങളും , ആറ് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്കരൻ കോടതിയിൽ ഹാജരായി.