എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച ശേഷം ഓടിരക്ഷപെട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടില്‍ നിന്ന് 12000 രൂപ മോഷ്ടിക്കുകയും ചെയ്ത യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി.
കോഴിക്കോട് കായക്കൊടി വണ്ണാത്ത വീട്ടില്‍ റാഷിദ് അബ്ദുള്ള (35)യെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതി പിടിയിലാകുകയായിരുന്നു. പിടിയിലായ സമയം പ്രതിയില്‍ നിന്നും ആറ് ഗ്രാമോളം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ഇയ്യാള്‍ക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി 2 പോക്‌സോ വകുപ്പുകള്‍ അടക്കം രജിസ്റ്റര്‍ ചെയ്ത പതിമൂന്നു കേസുകളോളമുണ്ട്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. പ്രതിയില്‍ നിന്നും മോഷ്ടിച്ച തുകയില്‍ അവശേഷിച്ച പതിനായിരത്തോളം രൂപയും തൊണ്ടിയായി കണ്ടെടുത്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് വിദ്യാര്‍ത്ഥിയെ ഇയാള്‍ മാനന്തവാടിക്കു സമീപമുള്ള ഒരു പ്രദേശത്തുവച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. മറ്റ് ചില കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ വാടക റൂമില്‍ മോഷണം നടന്നതായി പരാതി ലഭിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചും, ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടതതിയപ്പോഴാണ് എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതി പിടിയിലായത്. ഡിവൈഎസ്പി എ.പി ചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം സി.ഐ അബ്ദുള്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ മാരായ സോബിന്‍, നൗഷാദ്, സാബു, എ എസ് ഐമാരായ മെര്‍വിന്‍, സജി, എസ്.സി.പി.ഒമാരായ രാംസണ്‍, ഇബ്രാഹിം, സുശാന്ത്, സെബാസ്റ്റ്യന്‍, അനൂപ്, സി പി ഒ മാരായ കൃഷ്ണപ്രസാദ്, ഷാലിന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.