തൊടുപുഴ: ഏഴു വയസ്സുള്ള പേരമകനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മുത്തശ്ശന് തടവും പിഴയും വിധിച്ച് കോടതി. കേസില്‍ 64 വയസ്സുകാരനായ മുത്തച്ഛന് 73 വര്‍ഷം തടവും 1,60,000 പിഴയുമാണ് ഇടുക്കി ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി.
2019ലാണു കേസിനാസ്പദമായ സംഭവം. പീഡനം നേരില്‍ക്കണ്ട മുത്തശ്ശി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുരിക്കാശ്ശേരി പൊലീസാണു കേസെടുത്തത്. പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് വിചാരണവേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പൂര്‍ണമായും കുട്ടിയുടെ പുനരധിവാസത്തിനു നല്‍കാനും 50,000 രൂപ നഷ്ടപരിഹാര ഇനത്തില്‍ ഉള്‍പ്പെടുത്തി കുട്ടിക്കു നല്‍കുവാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടു നിര്‍ദേശിച്ചു.