പെരുവന്താനം: കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പെരുവന്താനം പഞ്ചായത്തിൻ്റെ കീഴിൽ പോക്‌സോ നിയമ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് പങ്കെടുത്ത ക്ലാസ്സിന് ബ്ലോക്ക് ജാഗ്രത സമിതി കൺവീനർ അഡ്വ. പ്രീത ക്ലാസുകൾക്ക് നേതൃത്വം നൽകി. പെരുവന്താനം ബ്ലോക്ക് ഡിവിഷൻ മെമ്പർ വിജയൻ ഉ്ഘാടനം നിർവഹിച്ചു സംസാരിച്ചു. കുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ പലതും പുറത്തറിയതെ പോകുന്നത് കുട്ടികൾ ഒരു പരിധിവരെ അതിനെ കുറിച്ച് ബോധവാന്മാർ അല്ലാത്തത് കൊണ്ടാണെന്നും കുട്ടികളുടെ പ്രശ്നങ്ങൾ കൂടുതൽ അടുത്തറിയുന്നവർ എന്നനിലക്ക് അധ്യാപകർ ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പൊന്നമ്മ പറഞ്ഞു പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ മനു വ്യാവസായിക വകുപ്പ് ഇൻ്റർൻ ജോജി, ജലജീവൻ മിഷൻ കോഓർഡിനേറ്റർ ആൽബിൻ, സെ. ജോസഫ് പെരുവന്താനം, സ്കൂൾ പലൂർകാവ് യു പി സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി