കോട്ടയം: സാമൂഹ്യ ജീവിതത്തിൽ ഭാഷയുടെ ശക്തമായ അടയാളമാണ് കവിതയെന്ന് സിനിമാ സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ പറഞ്ഞു.
മാനവ സംസ്കൃതിയും കോട്ടയം പബ്ളിക് ലൈബ്രറിയും ചേർന്ന് രണ്ടു ദിവസമായി നടത്തിയ കവിതാ രചന ശില്പശാലയിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോട്ടയം പബ്ളിക് ലൈബ്രറി പ്രസിഡണ്ട് ഏബ്രാഹം ഇട്ടിച്ചെറിയ അധ്യക്ഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാനവ സംസ്കൃതി ജില്ലാ ചെയർമാൻ ടി.എസ്.സലിം, അഡ്വ. ജി. ഗോപകുമാർ , ശ്രീകുമാർ എസ്. നായർ ,സി. വസുമതി, ഷാജി വേങ്കടത്ത്, കെ.സി. വിജയകുമാർ ,കെ. ദേവകുമാർ ,ശ്രീലാ രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. 77 പേർ പങ്കെടുത്ത ശില്പശാലയിൽ എല്ലാവരും പുതിയ കവിതകൾ എഴുതി. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.