കഴിഞ്ഞ ഡിസംബർ 24 ന് ട്രെയിൻ മാർഗം റാസി ബ്രോസിൽ എത്തിയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു
തലയോലപ്പറമ്പ്: വൈക്കം സ്വദേശിയായ യുവാവിനെ പോളണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് വടക്കേവീട്ടിൽ പരേതയായ ഷെമി ഇക്ക്ബാൽ ദമ്പതികളുടെ മകൻ യാസീൻ ഇക്ക് ബാൽ (35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലാത്വവ്യയിൽ ഉന്നത പഠനത്തിന് ശേഷം പോളണ്ടിൽ ജോലിക്ക് എത്തിയതായിരുന്നു യുവാവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലാത്വവ്യയിലുള്ള സുഹൃത്തിൻ്റെ അരുകിൽ നിന്ന് കഴിഞ്ഞ ഡിസംബർ 24 ന് ട്രെയിൻ മാർഗം റാസി ബ്രോസിൽ എത്തിയ തായി സുഹൃത്തിനെ യുവാവ് വിളിച്ചറിയിച്ചിരുന്നു. തുടർന്നാണ് യുവാവിനെ കാണാതായത്. കഴിഞ്ഞ ദിവസം പുഴയിൽ നിന്ന് ഒരു മൃതദേഹം ലഭിക്കുകയും ഡി എൻ എ ടെസ്റ്റിലൂടെ യാസിൻ്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. യു.കെ യിലുള്ള യാസിൻ്റെ സഹോദരൻ പോളണ്ടിൽ എത്തിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.