തൊടുപുഴ: പൊലീസുകാരെ വെട്ടിച്ച് പുഴയില്‍ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതി മരിച്ചു.നിരവധി കേസുകളിലെ പ്രതിയായ കോലാനി സ്വദേശി ഷാഫി ആണ് മരിച്ചത്. അടിപിടി കേസിൽ തൊടുപുഴ പൊലീസിന്റെ പിടിയിലായ പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപെടുകയായിരുന്നു. എന്നാൽ പുഴയില്‍ ചാടിയ ഇയാളുടെ മൃതദേഹം പിന്നീട് നടന്ന തെരച്ചിലിൽ കണ്ടെത്തി.
Advertisements
സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ പൊലീസുകാരെ തള്ളിമാറ്റി കുതറി ഓടിയ പ്രതി തൊടുപുഴയാറില്‍ ചാടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാഫിക്കു വേണ്ടി ഫയര്‍ഫോഴ്സ് പുഴയില്‍ ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.