കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ മോഷണം; വീട്ടമ്മയുടെ ബാഗിനുള്ളിലെ പണം തട്ടി; ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ മോഷണം നടത്തി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ മാലീശ്വരി (25), ദേവി (25) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. പന്തളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ വീട്ടമ്മ കൊട്ടാരക്കര ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങിയ സമയത്താണ് മോഷണശ്രമം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.ഐ സുദര്‍ശന കുമാര്‍, എസ്.ഐ ഹബീബ്, സി.പി.ഒ ശുഭ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിത്രം : അറസ്റ്റിലായ പ്രതികള്‍ മാലീശ്വരി, ദേവി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.