ഇതര സംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിച്ച് പട്ടിണിയ്ക്കിട്ട് പണവും തട്ടി; പാലായിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ പരാതി; ഇതര സംസ്ഥാന തൊഴിലാളികൾ പരാതിയുമായി എത്തിയത് പൊലീസ് സ്റ്റേഷനിൽ

കോട്ടയം: ഇതരസംസ്ഥാനത്തൊഴിലാളികളിൽ നിന്നും പണം കൈക്കലാക്കി ഹോട്ടൽ മുതലാളി നാടുവിട്ടതായി പരാതി. പാലായിൽ ഹോട്ടൽ നടത്തി വരുന്ന മലയാളിയായ സുനിലിനെതിരെയാണ് ശമ്പളവും പുറമേ പണവും കൈക്കലാക്കി കബളിപ്പിച്ചുവെന്ന് രണ്ട് തൊഴിലാളികൾ പരാതി നൽകിയത്. ആസം സ്വദേശികളായ മദുയ ബറുവയും അജയുമാണ് തട്ടിപ്പിനിരയായത്.

Advertisements

പരാതിക്കാർ ഹോട്ടലിൽ ജോലി ചെയ്ത് വരവേ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും ഉടനെ തന്നെ തിരികെ തരാം എന്ന പേരിലുമാണ് കഴിഞ്ഞ ജൂലൈയിൽ സുനിൽ പണം കടം വാങ്ങിയത്. ബറുവയുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും 30,000 രൂപയും അജയുടെ പക്കൽ നിന്നും 10,000 രൂപയും കൈപ്പറ്റിയെങ്കിലും ആറ് മാസം കഴിഞ്ഞിട്ടും തിരികെ ഏൽപ്പിക്കാതെ വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒടുവിൽ അപ്രതീക്ഷിതമായി സുനിൽ ഹോട്ടൽ പൂട്ടി സ്ഥലം വിടുകയായിരുന്നു. താമസിച്ചിരുന്ന വീട് ഒഴിയുകയും ഫോണിൽ ബന്ധപ്പെടാതിരിക്കാൻ കഴിയാതെയും വന്നതോടെയാണ് തൊഴിലാളികൾ പൊലീസിൽ പരാതി അറിയിക്കുന്നത്. നഷ്ടമായ തുകയ്ക്ക് പുറമേ 30,000-ത്തോളം രൂപ ശമ്പള കുടിശികയായും ലഭിക്കാനുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

Hot Topics

Related Articles