തിരുവനന്തപുരം: പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന് മരിച്ചു. എസ് എ പി. ക്യാമ്പിലെ പോലീസുകാരന് ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു (27) ആണ് മരിച്ചത്. പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രധാന പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളമാണ് അഞ്ചുതെങ്ങ് പണയില്‍ക്കടവില്‍ മറിഞ്ഞത്.
Advertisements
ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില് ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല സി ഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം പുറപ്പെട്ടത്. സി ഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു.