കോഴിക്കോട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എ പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി ചേലക്കര പൊലീസ്. അൻവറിനെതിരെ കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദേശം നല്‍കിയിരുന്നു. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടൻ കേസെടുക്കും.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിർദ്ദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തല്‍. ഇന്നലെ വാർത്താ സമ്മേളനം തടയാനെത്തിയ തെരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് പറഞ്ഞ് അൻവർ കയർക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർത്താ സമ്മേളനം നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരോട് തർക്കിച്ച് അൻവർ വാർത്താ സമ്മേളനം തുടർന്നു. തുടർന്ന് അൻവറിന് നോട്ടീസ് നല്കിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.