കോഴിക്കോട്: കാക്കൂര്‍ സ്റ്റേഷൻ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ക്ക് സസ്പെൻഷൻ. സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ പരാതിയിന്മേലാണ് ഇൻസ്പെക്ടറെ സസ്പൻഡ് ചെയ്തത്.
Advertisements
സി.ഐ എം. സനല്‍രാജിനെയാണ് അന്വേഷണ വിധേയമായി ചൊവ്വാഴ്ച രാവിലെ സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ കാക്കൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയുടെ ഭര്‍ത്താവ് പരാതി സമര്‍പ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന്, കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖല ഐജിയുടേതാണ് നടപടി. വനിതാ ജീവനക്കാരിയെ മറ്റൊരു സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.