ലോറൻസ് ബിഷ്‌ണോയി ജയിലിലായിരിക്കെ സ്വകാര്യ ചാനലില്‍ അഭിമുഖം പ്രക്ഷേപണം ചെയ്ത സംഭവം; ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ

ദില്ലി: അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി ജയിലിലായിരിക്കെ സ്വകാര്യ ചാനലില്‍ അഭിമുഖം പ്രക്ഷേപണം ചെയ്ത സംഭവത്തില്‍ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. പഞ്ചാബ് പൊലീസിലെ ഏഴ് പേരെയാണ് സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ.

Advertisements

2022ലാണ് ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം ചാനലില്‍ വന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
ക്രൈം ഇൻവസ്റ്റിഗേറ്റിംഗ് ഏജൻസിയുടെ കസ്റ്റഡിയിലിരിക്കെയാണ് ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം പുറത്തുവന്നത്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ നിർദേശ പ്രകാരം സ്പെഷ്യല്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഓഫീസർമാരായ ഗുർഷർ സിംഗ്, സമ്മർ വനീത്, സബ് ഇൻസ്പെക്ടർ റീന, സബ് ഇൻസ്പെക്ടർ ജഗത്പാല്‍ ജംഗു, സബ് ഇൻസ്പെക്ടർ ഷഗൻജിത് സിംഗ്, സബ് ഇൻസ്പെക്ടർ മുഖ്തിയാർ സിംഗ്, ഹെഡ് കോണ്‍സ്റ്റബിള്‍ ഓം പ്രകാശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഗുർകിരത് കിർപാല്‍ സിംഗാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. നിലവില്‍ അഹമ്മദാബാദിലെ സബർമതി സെൻട്രല്‍ ജയിലിലാണ് ലോറൻസ് ബിഷ്ണോയി ഉള്ളത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.