മന്ത്രിയുടെ പരാതിയിൽ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി പി രാജീവിന്റെ ഓഫീസ്

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചവരില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനും.തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്.സാബുരാജനാണ് മെഡല്‍. 261 പൊലീസുകാര്‍ക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡല്‍ പ്രഖ്യാപിച്ചത്.റോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ മന്ത്രി പി രാജീവിന്റെ പതിവ് റൂട്ട് മാറ്റിയ സംഭവത്തിലാണ് പൈലറ്റ് പോയ സാബുരാജനെയും സി.പി.ഒ സുനിലിനെയും സസ്പെന്‍ഡ് ചെയ്തത്. പതിവ് റൂട്ട് മാറ്റി മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിക്ക് പൈലറ്റ് പോകാന്‍ പള്ളിച്ചല്‍ഭാഗത്ത് നിന്നാണ് കണ്‍ട്രോള്‍ റൂമിലെ വെഹിക്കിള്‍ നമ്ബര്‍ 11ലെ പൊലീസുകാരെ നിയോഗിച്ചത്.കരമന – കിള്ളിപ്പാലം -അട്ടക്കുളങ്ങര- ഈഞ്ചയ്ക്കല്‍ വഴി വെട്ടുറോഡിലേക്കാണ് സാധാരണ പൈലറ്റ് ചെയ്യാറുള്ളത്. അട്ടക്കുളങ്ങര ബൈപ്പാസ് റോഡിലെ കുഴിയും ഗതാഗത കുരുക്കുംകാരണം കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പൈലറ്റ് വാഹനം കരമന-കല്‍പ്പാളയം -കുഞ്ചാലുംമൂട്- പൂജപ്പുര- ജഗതി വഴി അണ്ടര്‍പാസിലൂടെ ചാക്ക ബൈപ്പാസിലെത്തിയതാണ് പ്രശ്നമായത്.അതേസമയം, പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം. മന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ പരാതിയിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. കണ്‍ട്രോള്‍ റൂമിലും ഒരു എഡിജിപിയേയും ഗണ്‍മാനാണ് വിളിച്ചത്.

Advertisements

Hot Topics

Related Articles